അയ്മനം : പഞ്ചായത്തിൽ 14-ാം വാർഡിൽ കല്ലുമട വാഴയ്ക്കാമറ്റം മോളി സേവ്യറിന് കെയർ ആൻഡ് ഷെയർ ചാരിറ്റബിൾ (യു.എസ്.എ) സൊസൈറ്റിയുടെ സഹകരണത്തോടെ സി.പി.ഐ വീട് നിർമ്മിച്ച് നൽകി. താക്കോൽദാനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.ബി.ബിനു നിർവഹിച്ചു. വാർഡ് മെമ്പർ മിനിമോൾ മനോജ് ,മണ്ഡലം സെക്രട്ടറി അഡ്വ.ബിനു ബോസ് , ലോക്കൽ കമ്മിറ്റി സെക്രട്ടറി അനി സി.എം ,ജില്ലാ പഞ്ചായത്ത് മെമ്പർ ജയേഷ് മോഹൻ ,ബ്ലോക്ക് മെമ്പർ അരുൺ എം.എസ്, പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ മനോജ് വി.ജി ,വിനോദ് ജി. വിനോദ് സി.എം, ബ്രാഞ്ച് സെക്രട്ടറി എം.ആർ അജയൻ പാർട്ടി നേതാക്കളായ പ്രസനൻ ടി.ഡി ബാബുരാജ് ,തുടങ്ങിയവർ പങ്കെടുത്തു