അടിമാലി: അടിമാലിയിൽ പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിച്ചു വന്നിരുന്ന ജെസ്റ്റിൻ കുളങ്ങര,കെ ജെ സാബു എന്നിവർ സിപിഐയിൽ ചേർന്നു.പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ സിപിഐ സംസ്ഥാന കൗൺസിലംഗം സി എ ഏലിയാസ്, അടിമാലി മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ എന്നിവർ ചേർന്ന് ഹാരമണിയിച്ച് സ്വീകരിച്ചു.ചടങ്ങിൽ നേതാക്കളായ കെ എം ഷാജി,പി കെ സജീവ്,ഇ എം ഇബ്രാഹിം,പ്രവീൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.