വൈക്കം : ഉദയനാപുരം പഞ്ചായത്തിലെ കുടുംബശ്രീയുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ റോഡരികിൽ നിന്ന് കണ്ട് കിട്ടിയ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.ഐ ആവശ്വപ്പെട്ടു.കഴിഞ്ഞ കുറച്ച് നാളുകളായി കുടുംബശ്രീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളാണ് ഉയർന്നു വരുന്നത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട ചില വൗച്ചറുകളും രേഖകളും കാണാനില്ല എന്നായിരുന്നു പ്രധാന ആക്ഷേപം. ഇതാണ് മായി ഉയർന്നിരുന്നത്. ഇതുൾപ്പടെയുള്ള രേഖകളാണ് റോഡരികിൽ കണ്ടത്. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഏറ്റവും മെച്ചപ്പെട്ട രീതിയിൽ പ്രവർത്തനം നടത്തിവന്നിരുന്ന ഉദയനാപുരത്തെ കുടുംബശ്രീ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുമുണ്ട്. രേഖകൾ നഷ്ടപ്പെട്ടതിൽ ഉദ്യോഗസ്ഥർക്കുള്ള പങ്ക് ഉൾപ്പെടെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.ഐ ഉദയനാപുരം ഈസ്റ്റ് ലോക്കൽ സെക്രട്ടറി ആർ.ബിജു, ഉദയനാപുരം ലോക്കൽ സെക്രട്ടറി കെ.വേണുഗോപാൽ എന്നിവർ ആവശ്യപ്പെട്ടു.