kob-mariyama

കടനാട് : എലിവാലി മള്ളിയിൽ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (100) നിര്യാതയായി. നെല്ലിയാനി മീമ്പനാൽ (കുര്യമ്പുഴ) കുടുംബാംഗം. മക്കൾ : എം.സി.വർക്കി (റിട്ട. ഹെഡ്മാസ്റ്റർ സെന്റ് തോമസ് യു.പി.എസ് മേലുകാവുമറ്റം), ആനീസ്, ലീലാമ്മ (യു.എസ്.എ), ത്രേസ്യാക്കുട്ടി (റിട്ട. മിലിട്ടറി സ്റ്റാഫ് നഴ്‌സ് പൂന), ജോയി (കടനാട്). മരുമക്കൾ : ലിസി വലിയതയ്യിൽ (അർത്തുങ്കൽ), എൻ.ജെ.ആഗസ്തി നെടുംകൊമ്പിൽ (റിട്ട. ടീച്ചർ സെന്റ് ജോസഫ് എച്ച്.എസ് മാനത്തൂർ), വർക്കിച്ചൻ ചെങ്ങഴശേരിൽ തീക്കോയി (യു.എസ്.എ), ബേബി വെട്ടിപ്പറ്റക്കുന്നത്ത് (പട്ടാമ്പി, റിട്ട. ബ്രിഗേഡിയർ പൂന), സിനി ഓലിയ്ക്കൽ (കരൂർ). സംസ്‌കാരം ഇന്ന് 2.30 ന് ജിയോവാലി സെന്റ് ജോർജ് പള്ളിയിൽ.