കോട്ടയം: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കേരള യൂത്ത്ഫ്രണ്ട് പ്രവർത്തകർ കോട്ടയം കളക്ട്രേറ്റ് പടിക്കൽ പ്രതിഷേധ സമരം നടത്തി. സമരം യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് സഞ്ജീവ് ഗോപാലക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡൻ്റ് ഷിജു മാത്യു പാറക്കുളത്തിൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജേക്കബ് കുര്യാക്കോസ്, കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ജോയിച്ചൻ പീലിയാനിക്കൽ, അച്ചൻകുഞ്ഞ് തെക്കേക്കര എന്നിവർ പങ്കെടുത്തു.