rajesh-adimaly

അടിമാലി: വൺമാൻ ഷോയ്ക്കും മിമിക്രിക്കും തൽക്കാലം വിട, രാജേഷ് ഇനി കാർബ ക്ളിനിക്കിന്റെ നടത്തിപ്പ്കാരൻ ലോക്ക്ഡൗൺ കാലം കലാകാരന്മാർക്ക് കഷ്ടകാലം തിതച്ചെങ്കിൽ അതിജീവനത്തിനായാണ് ഈ കലാകാരൻ പുതിയ തൊഴിൽ കണ്ടെത്തിയത്. . അടിമാലിയുടെ കലാകാരൻ രാജേഷ് അടിമാലി കാർ കാർബൺ ക്ലിനിക്ക് എന്ന സ്ഥാപനം ആരംഭിക്കുന്നതിന്റെ തിരക്കിലാണ്.ഒരു മാസം 20 ലേറെ പ്രോഗ്രാമുകൾ ചെയ്തിരുന്ന രാജേഷിന് കഴിഞ്ഞ 5 മാസക്കാലമായി ഒരു പ്രോഗ്രാം പോലും ലഭിച്ചിരുന്നില്ല. കൂടാതെ കഴിഞ്ഞ സീസണിൽ ലഭിച്ച വിദേശയാത്ര പ്രോഗ്രാമുകളും ക്യാൻസലായി.. ഇനി എന്നാണ് പഴയതുപോലെ പരിപാടികൾ അവതരിപ്പിക്കാൻ കഴിയുക എന്നും പറയാനാകില്ല. നിരവധി സ്റ്റേജുകളിൽ മിമിക്രി, ഗാനമേള എന്നിവയിൽ വൺ മാൻ ഷോ എന്ന തന്റെതായ ഒരു പുതിയ പാതയിലൂടെ നീങ്ങുമ്പോഴാണ് ലോക്ക് ഡൗൺവരുന്നത്.അസംഘടിത മേഖലയിൽ തൊഴിൽ എടുക്കുന്ന ഇവർക്ക് പ്രോഗ്രാമുകൾ അവതരിക്കുമ്പോൾ ലഭിക്കുന്ന വരുമാനം മാത്രമാണ് ഏകആശ്രയം.അതില്ലാതായാൽപ്പിന്നെ പുതിയ തൊഴിൽ സംരംഭം കണ്ടെത്തുകതന്നെ , രാജേഷും അങ്ങനെ ജീവിക്കാനായിപുതിയ വേഷത്തിൽ , പുതിയ മേക്കോവറിൽ എത്തുകയാണ്.