അടിമാലി: അടിമാലി സ്റ്റേഷൻ കോമ്പൗണ്ടിൽ പുതിയതായി ആധുനിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ശിശു സൗഹൃദ കേന്ദ്രം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഉദ്ഘാടനം ചെയ്യുംഇന്ന് വീഡിയോ കോൺഫ്രൻസ് വഴി ഡി. ജി പി ലോകനാഥ് ബഹ്‌റ നിർവ്വഹിക്കും. ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസാമി , മൂന്നാർ ഡിവൈ.എസ്.പി രമേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ അടിമാലി എസ്.എച്ച്.ഒ .അനിൽ ജോർജ് നാടിനായി സമർപ്പിക്കും .അടിമാലി പൊലീസ് സ്റ്റേഷനിൽ എത്തുന്ന കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് വേണ്ടിയാണ് ശിശുസൗഹൃദ കേന്ദ്രം ആരംഭിക്കുന്നത്. കുട്ടികൾക്ക് വിനോദത്തിനും വിജ്ഞാനത്തിനും സൗകര്യം ഒരുക്കിയിരിക്കുന്നത്.ശീതീകരിച്ച വിശ്രമകേന്ദ്രം ജനമൈത്രി കേന്ദ്രത്തിന് സമീപത്തായിട്ടാണ് ആരംഭിക്കുന്നത്. കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ ഭിത്തികളിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളും വരച്ചിട്ടുണ്ട്.കൂടാതെ മുറ്റത്ത് വിനോദഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്രമ മുറിയിൽ ടി.വി.യും ഇൻന്റർനെറ്റ് സംവിധാനവും കളിപ്പാട്ടങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി തൊട്ടിലു, കസേരകളും സജ്ജമാക്കിയിട്ടുണ്ട്.അഞ്ച് ലക്ഷം രൂപാ ചിലവിലാണ് ഈ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത