coco

അടിമാലി:കൊവിഡ് കാലത്ത് സഹായകരമാകുമെന്ന് കരുതിയ കൊക്കോ കൃഷിയിലും പ്രതിസന്ധി . ഉത്പാദനം ഇടിഞ്ഞതോടെ ഹൈറേഞ്ചിലെ കൊക്കോ കർഷകർക്കിയ് ദുരിതകാലമാവുകയാണ്..മഴക്കാലത്ത് ജില്ലയിലെ കർഷകർക്ക് മോശമല്ലാത്തൊരു വരുമാനം നൽകിയിരുന്ന കാർഷിക വിളയായിരുന്നു കൊക്കോ. പഞ്ഞ കർക്കിടകത്തിൽ കൊക്കോയിൽ നിന്നും ലഭിച്ചിരുന്ന വരുമാനമായിരുന്നു പലകർഷക കുടുംബങ്ങളുടെയുംപ്രതീക്ഷ. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് കൊക്കോയുടെ ഉത്പാദനത്തിൽ കാര്യമായ കുറവ് വന്നിട്ടുള്ളതായി കർഷകർ പറയുന്നു.ഉത്പാദനക്കുറവിനൊപ്പം കൊക്കോയുടെ വില ഉയരാത്തതും കർഷകർക്ക് സാമ്പത്തിക ബുദ്ധിമുട്ടിന് ഇടയാക്കികിലോയ്ക്ക് .നാൽപ്പതിനടുത്താണ് കൊക്കോകായ്ക്ക് ഇപ്പോൾ ലഭിക്കുന്ന വിപണി വില.മുമ്പ് ഇതേ സമയം 60 രൂപാ വരെ വില ലഭിച്ചിരുന്നു.മഴക്കാലത്ത് കായ്കൾ ചീഞ്ഞപോകുന്നതാണ് ഉത്പാദനത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നം.കൃത്യമായ ഇടവേളകളിൽ ചീച്ചിലിനെതിരായുള്ള പ്രതിരോധ മരുന്ന് നൽകിയിട്ടു പോലും ഉത്പാദനം ഉയർത്താൻ സാധിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.പുതിയതായി ഉണ്ടാകുന്ന കായ്കളുടെ എണ്ണത്തിലും വലിയ കുറവുണ്ട്.കേടു വന്ന കൊക്കോകായ്കൾ സംഭരിക്കുന്ന കാര്യത്തിലും കർഷകർ വെല്ലുവിളി നേരിടുകയാണ്.