കാഞ്ഞിരപ്പള്ളി: നിർദ്ദിഷ്ട ബൈപാസിനായി ഏറ്റെടുക്കുന്ന സ്ഥലം ജില്ലാ കളക്ടർ സന്ദർശിച്ചു. ജില്ലാ കളക്ടരുടെ സന്ദർശനത്തോടെ സ്ഥലമേറ്റെടുക്കൽ നടപടികൾക്കായുള്ള വിലനിർണയ ജോലികൾക്ക് തുടക്കമായി. അടിയന്തരമായി ജോലികൾ പൂർത്തികരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കളക്ടർ അറിയിച്ചു. ഡോ.എൻ.ജയരാജ് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, വൈസ് പ്രസിഡന്റ് റിജോ വാളാന്തറ, മെമ്പർമാരായ സജിൻ വട്ടപ്പള്ളിൽ, ബീനാ ജോബി, ഡപ്യൂട്ടി കളക്ടർ മുഹമ്മദ് ഷാഫി, എൽ .എ. തഹസിൽദാർ ഫിലിപ് ചെറിയാൻ, എൽ. എ. ഡപ്യൂട്ടി തഹസിൽദാർമാരായ ബന്നി എം. ജറോം, രാജേഷ് ജോസഫ്, ഫസ്റ്റ് ഗ്രേഡ് സർവേയർ ഷൈജു ഹസൻ, റവന്യൂ ഇൻസ്‌പെക്ടർമാരായ ഗീത, വിനോദ്കുമാർ, ഗീവർഗീസ്, വില്ലേജ് അസിസ്റ്റന്റ് സനൽ എന്നിവരും സന്നിഹിതരായിരുന്നു. ഭൂമി വിലയും വസ്തുവിലെ കെട്ടിടങ്ങൾ, മരങ്ങൾ ഉൾപ്പെടെയുള്ളവയുടെ നഷ്ടപരിഹാര തുകയും പദ്ധതിയുടെ നിർമാണ ചെലവുമടക്കം 78.69 കോടി രൂപയുടെ അന്തിമ അനുമതിയും ലഭിച്ചതായി എം.എൽ.എ അറിയിച്ചു.