കോട്ടയം : കോട്ടയം മണ്ഡലത്തിൽ 800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ രാഷ്ട്രീയത്തിന്റെ പേരിൽ അട്ടിമറിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആരോപിച്ചു. 13 വികസനപദ്ധതികൾ ഫണ്ട് അനുവദിക്കാതെയും മറ്റ് കാരണങ്ങളാലും പാതിവഴിയിൽ മുടങ്ങി. മണ്ഡലത്തിൽ

വികസന മുരടിപ്പെന്ന് വരുത്തി തീർക്കാനുള്ള സി.പി.എം ശ്രമമാണിതിന് പിന്നിൽ. വൻഭൂരിപക്ഷത്തോടെ വോട്ടർമാർ തന്നെ തിരഞ്ഞെടുത്തതാണ് എതിർപ്പിന് കാരണമെന്ന് സംശയിക്കുന്നു. കോട്ടയത്ത് വികസനം തളിർത്തത് യു.ഡി.എഫ് ഭരണകാലത്താണെന്ന് സമരം ചെയ്യുന്നവർ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആകാശപാത യാഥാർത്ഥ്യമാക്കും

നഗരത്തിന്റെ മുഖച്ഛായ മാറ്റി ശീമാട്ടി റൗണ്ടാനയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർമ്മിക്കുന്ന ആകാശ പാതയ്ക്ക് ആകെ ചെലവ് 5.18 കോടിയാണ്. ഒന്നേമുക്കാൽ കോടി ചെലവഴിച്ചു. ഇനി ആവശ്യമായ 3 കോടി 43 ലക്ഷം രൂപ നൽകിയാലും പല കാരണങ്ങൾ നിരത്തി പണി മുന്നോട്ട് കൊണ്ടുപോകാനാവാതെ തടസപ്പെടുത്തി. ആരൊക്കെ എന്തെക്കെ തടസങ്ങൾ ഉന്നയിച്ചാലും ആകാശപാതയും ഗാന്ധി സ്മൃതി മണ്ഡപവും പൂർത്തിയാക്കും.

മുടങ്ങിയ പദ്ധതികൾ

കോടിമത രണ്ടാംപാലം

താലൂക്ക് ഓഫീസ് രണ്ടാംഘട്ടം

നട്ടാശേരി റഗുലേറ്റർകം ബ്രിഡ്ജ്

കച്ചേരിക്കടവ് ടൂറിസം പദ്ധതി

കഞ്ഞിക്കുഴി മേൽപ്പാലം

സ്കൈ വാക്ക്

ട്രാൻ.ബസ് സ്റ്റാൻഡ്

തച്ചുകുന്ന് കുടിവെള്ള പദ്ധതി

ചിങ്ങവനം സ്പോർട്സ് കോളേജ്

നാഗമ്പടം ഗ്രീൻഫീൽഡ് സ്റ്റേഡിയം

നാഗമ്പടം ഇൻഡോർ സ്റ്റേഡിയം

ജില്ലാ ആശുപത്രി വികസന പദ്ധതി

വെള്ളുത്തുരുത്തി പാലം