കോട്ടയം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സർക്കാർ രാജിവയ്ക്കണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന ശയന പ്രദക്ഷിണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രസംഗം നടത്തി. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, പ്രിൻസ് ലൂക്കോസ്, വി.ജെ.ലാലി, കെ.വി.കണ്ണൻ, ഷിജു പാറയിടുക്കിൽ, തുടങ്ങിയവർ പ്രസംഗിച്ചു.