പാലാ: ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രത്തിലെ കർക്കടക വാവുബലി ചടങ്ങുകൾ സംസ്ഥാനത്ത് കൊവിഡ് 19 പ്രോട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഉണ്ടായിരിക്കുന്നതല്ലെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. ഒറ്റ നമസ്‌കാരം, കൂട്ടനമസ്‌കാരം, തിലഹവനം മുതലായ വഴിപാടുകൾ ഫോൺ മുഖേനയോ ക്ഷേത്ര ഓഫീസിൽ നേരിട്ടോ ഭക്തർക്ക് ബുക്ക് ചെയ്യാൻ സൗകര്യമുണ്ടെന്ന് ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ഒ.എം സുരേഷ് ഇട്ടിക്കുന്നേൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഓഫീസ് 9961400476, 8086204253, സെക്രട്ടറി: 9447137706, മേൽശാന്തി: 9947610795, 7561079784, 7012792060.