വെളിയന്നൂർ : ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ സംസ്ഥാനത്താദ്യമായി ക്ഷീരകർഷകർക്ക് സഹായകരമായി കാലിത്തീറ്റ മിക്‌സിംഗ് യൂണിറ്റ് പൂവക്കുളത്ത് പ്രവർത്തനം ആരംഭിച്ചു. ക്ഷീര കർഷകർക്ക് ഗുണനിലവാരമുള്ള കാലിത്തീറ്റ മാർക്കറ്റിൽ നിലവിലുള്ളതിനേക്കാൾ വിലക്കുറവിൽ ലഭ്യമാക്കുക എന്നതാണ് യൂണിറ്റിന്റെ ലക്ഷ്യം. യൂണിറ്റ് ഉദ്ഘാടനം തോമസ് ചാഴിക്കാടാൻ എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിമ്മല ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് റ്റി. കീപ്പുറം ആദ്യ വില്പന നിർവഹിച്ചു. പൂവക്കുളം ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് കെ.കെ. സുകുമാരൻ ആദ്യ വില്പന ഏറ്റുവാങ്ങി. രജനി ഈ.എ, രാജു ജോൺ, സജേഷ് ശശി, സി.എം. ജോർജ്, ആൻസി ജോസ്, വത്സാ രാജൻ, മോളി ലൂക്കോസ്, ലില്ലി മാത്യു, ബിജു പഴയപുരയ്ക്കൽ, ബിജു പാതിരിമലയിൽ, മേരി ജോസ്, ജോഷി മാത്യു, സി.കെ. രാജേഷ്, ബിജി മാത്യു, ബൈജു ജോസഫ് പൊയ്യാനിയിൽ, പി. കെ. ദിനേശൻ, ശ്രീജ രാധാകൃഷ്ണൻ, മോളി തോമസ് എന്നിവർ പ്രസംഗിച്ചു.