mohanan

അടിമാലി: ആനച്ചാൽ ട്രൈബൽ സെറ്റിൽമെന്റ് നിവാസിയായ യുവാവിനെ റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ട്രൈബൽ സെറ്റിൽമെന്റിലെ മോഹന(35)നെയാണ് പാതയോരത്തെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കമിഴ്ന്ന നിലയിലായിരുന്നു കാണപ്പെട്ടത്വസ്ത്രം ഉണ്ടായിരുന്നുല്ല..രാവിലെ ആറരയോടെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്.വെള്ളത്തൂവൽ,അടിമാലി,രാജാക്കാട് സ്റ്റേഷനുകളിൽനിന്ന് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു..ഇയാളുടെ വീടിന് സമീപത്തു നിന്നും മാറി പാതയോരത്ത് ആളൊഴിഞ്ഞിടത്താണ് മൃതദേഹം കാണപ്പെട്ടത്.സമീപവാസികളിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി.മൃതദേഹം കിടന്നിരുന്നതിന് ഏതാനും മീറ്റർ അകലെ വാഹനത്തിന്റെ ടയർ അടയാളം സംബന്ധിച്ച് തെളിവുകൾ ശേഖരിച്ചു..വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.