കൊടുങ്ങൂർ: മണിമല-കൊടുങ്ങൂർ റോഡ് നിർമാണം പൂർത്തിയാക്കിയപ്പോൾ റോഡരിക് നിരപ്പാക്കാത്തത് വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. ടാറിംഗിൽ നിന്ന് താഴെയാണിപ്പോൾ അരിക്. ഇതുമൂലം വാഹനങ്ങൾ ഒതുക്കാൻ പ്രയാസമാണ്. വലിയ വാഹനങ്ങൾ അരികിലേക്കിറക്കിയാൽ ടാറിംഗ് ഇടിയാനും സാദ്ധ്യതയേറെയാണ്. മണ്ണിട്ട് നിരപ്പാക്കുകയോ ടൈൽ പാകുകയോ ചെയ്തില്ലെങ്കിൽ റോഡ് തകർച്ചയ്ക്ക് കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു.