കാഞ്ഞിരപ്പള്ളി: കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി ഭക്ഷ്യം കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ എൻ ജയരാജ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോസഫ് ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ഷമീർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജോ വാളാന്തര, ക്ഷേമ കാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജിൻ വി, മറ്റ് ജന പ്രിതിനിധികൾ, സി .ഡി. എസ് . ചെയർപേഴ്‌സൺ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ജോബി ജോൺ ബ്ലോക്ക് കോർഡിനേറ്റർ അർജുൻ, സി .ഡി. എസ്. കുടുംബശ്രീ അംഗംങ്ങൾ എന്നിവർ പങ്കെടുത്തു.