ഡോക്ടർക്കും കൊവിഡ്
കോട്ടയം : ജില്ലയിൽ ഇന്നലെ 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും വലിയ കണക്കാണിത്. സമ്പർക്കത്തിലൂടെ നാലുപേർക്കും രോഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 15 പേർ വിദശത്ത് നിന്നും 6 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കം മുഖേന രോഗം ബാധിച്ചവരിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറുമുണ്ട്. അഞ്ചുപേർ ഇന്നലെ രോഗമുക്തരായി. 162 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ചികിത്സയിൽ കഴിയുന്നവർ
കോട്ടയം ജനറൽ ആശുപത്രി : 39
മുട്ടമ്പലം പ്രാഥമിക പരിചരണ കേന്ദ്രം : 33
കോട്ടയം മെഡിക്കൽ കോളേജ് : 30
പാലാ ജനറൽ ആശുപത്രി : 29
അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം : 27
എറണാകുളം മെഡിക്കൽ കോളേജ് : 2
മഞ്ചേരി മെഡിക്കൽ കോളേജ് : 1
ഇടുക്കി മെഡിക്കൽ കോളേജ് : 1
സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
എറണാകുളം ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന അയ്മനം സ്വദേശിയായ ഡോക്ടർ (37)
കണ്ണൂരിൽ നിന്ന് ജൂൺ 10 ന് എത്തിയ പാറത്തോട് സ്വദേശി (65)
പാറത്തോട് സ്വദേശിയായ ലോഡിംഗ് തൊഴിലാളി (58)
കോഴിക്കോട് നിന്ന്എത്തിയ വൈദിക വിദ്യാർത്ഥി (28)
വിദേശത്തുനിന്ന് എത്തിയവർ
ഷാർജയിൽ നിന്ന് ജൂൺ 26 ന് എത്തിയ ഏറ്റുമാനൂർ സ്വദേശിനി (48)
മസ്‌ക്കറ്റിൽ നിന്ന് ജൂൺ 21 ന് എത്തിയ അയ്മനം സ്വദേശി (45)
രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിയുടെ മകൻ (12)
ബഹറ്നിൽ നിന്ന് ജൂൺ 24ന് എത്തിയ അയ്മനം സ്വദേശി (70)
ഷാർജയിൽ നിന്ന് ജൂൺ 26 ന് എത്തിയ ഏറ്റുമാനൂർ സ്വദേശിനി (42)
രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂർ സ്വദേശിനിയുടെ മകൻ (9)
കുവൈറ്റിൽ നിന്ന് ജൂൺ 24 ന് എത്തിയ കടുത്തുരുത്തി സ്വദേശിനി (65)
മസ്‌കറ്റിൽ നിന്ന് ജൂൺ 29 ന് എത്തിയ മാടപ്പള്ളി തെങ്ങണ സ്വദേശി (60)
കുവൈറ്റിൽ നിന്ന് ജൂലായ് 1 ന് എത്തിയ മീനടം സ്വദേശി (36)
ദുബായിൽ നിന്ന് ജൂൺ 25 ന് എത്തിയ തിരുവാർപ്പ് സ്വദേശി (36)
സൗദിയിൽ നിന്ന് ജൂൺ 26 ന് എത്തിയ തിരുവാർപ്പ് സ്വദേശി (52)
രോഗം സ്ഥിരീകരിച്ച തിരുവാർപ്പ് സ്വദേശിയുടെ മകൾ (16)
മസ്‌കറ്റിൽ നിന്ന് ജൂൺ 28 ന് എത്തിയ തിരുവാർപ്പ് സ്വദേശിനി (45)
അബുദാബിയിൽ നിന്ന് ജൂൺ 27 ന് എത്തിയ തൃക്കൊടിത്താനം സ്വദേശി (56)
ദുബായിൽ നിന്ന് ജൂൺ 25 ന് എത്തിയ വാഴപ്പള്ളി സ്വദേശി (27)
മറ്റു സംസ്ഥാനങ്ങളിൽ
ഡൽഹിയിൽ നിന്ന് ജൂൺ 30 ന് എത്തിയ അയർക്കുന്നം സ്വദേശിയായ ആൺകുട്ടി (10)
ബംഗളൂരുവിൽ നിന്ന് ജൂൺ 26 ന് എത്തിയ അയ്മനം സ്വദേശിനി (26)
ആൻഡമാനിൽ നിന്ന് ജൂലായ് 5 ന് എത്തിയ ഏറ്റുമാനൂർ സ്വദേശി (43)
ഗോവയിൽ നിന്ന് ജൂലായ് 4 ന് എത്തിയ ളാക്കാട്ടൂർ സ്വദേശി (29)
ഹൈദരാബാദിൽ നിന്ന് ജൂൺ 27 ന് എത്തിയ കാണക്കാരി സ്വദേശി (35)
ജാർഖണ്ഡിൽ നിന്ന് ജൂലായ് 4 ന് എത്തിയ പാമ്പാടി സ്വദേശിനി (35)
ബസിൽ സഞ്ചരിച്ചവർ ബന്ധപ്പെടണം
കൊവിഡ് സ്ഥിരീകരിച്ച പാലാ നഗരസഭ ജീവനക്കാരനൊപ്പം ബസിൽ സഞ്ചരിച്ചവർ കോട്ടയം കൊറോണ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ചുവടെ പറയുന്ന ബസുകളിൽ ജൂൺ 29 മുതൽ ജൂലായ് 13 വരെ (ജൂലായ് 4, 5 തീയതികളിൽ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്.
1. രാവിലെ 7.30 : കാഞ്ഞിരംപടി, ഷാപ്പുപടി കോട്ടയം വരെ ഹരിത ട്രാവൽസ്
2. രാവിലെ 8 : കോട്ടയം മുതൽ പാലാ വരെ കോട്ടയം കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കെ.എസ്.ആർ.ടി.സി ബസ്
3. വൈകുന്നേരം 5 : പാലാ മുതൽ കോട്ടയം വരെ തൊടുപുഴ-കോട്ടയം/ഈരാറ്റുപേട്ട-കോട്ടയം കെ.എസ്.ആർ.ടി.സി ബസ്
4. വൈകിട്ട് 6 : കോട്ടയം മുതൽ കാഞ്ഞിരം പടി വരെ. കൈരളി ട്രാവൽസ് /6.25 നുളള അമല ട്രാവൽസ് ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ : 1077, 0481 2563500, 0481 2303400, 0481 2304800