അടിമാലി. ബൈക്കിന് സൈഡ് കൊടുക്കാൻ വൈകി എന്നാരോപിച്ച് കെ.എസ്. ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനം. നെടുങ്കണ്ടം അലുവ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിലെ ഡ്രൈവർ അടിമാലി ഐമനക്കുട്ടി എ.എ നൗഷാദ് (38)നെയാണ് പണിക്കൻ കുടിയിൽ ച് ബൈക്കിൽ എത്തിയ യുവാക്കളുടെ സംഘം മർദ്ദിച്ചത്. ബസ്സിന്റെ മുൻവശത്തെ ചില്ലും അക്രമികൾ അടിച്ചു തകർത്തു.ഞായറാഴ്ച വൈകിട്ട് 7 മണിയോടെ ആണ് ആക്രമണം. സംഭവുമായി ബന്ധപ്പെട്ട് കുരിശങ്കൽ സ്വദേശികളായ കണ്ടാൽ അറിയാവുന്ന 10 ഓളം പേർക്ക് എതിരെ വെള്ളത്തൂവൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു