ഈരാറ്റുപേട്ട: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള ഈരാറ്റുപേട്ട യൂണിറ്റ് അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിനായി വാങ്ങിയ എൽ.ഇ.ഡി ടിവി ജില്ലാ ട്രഷറർ സുരേഷ് ബാബുവിൽ നിന്നും ഈരാറ്റുപേട്ട ബ്ലോക്ക് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ എ.വി നിഷ ഏറ്റുവാങ്ങി.യൂണിറ്റ് പ്രസിഡന്റ് രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് കുമാർ, വൈസ് പ്രസിഡന്റ് സജി പി.പി എന്നിവർ ആശംസ അർപ്പിച്ചു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ യോഗത്തിൽ സന്നിഹിതരായിരുന്നു.