അടിമാലി: പൊലീസ് സ്റ്റേഷനോടനുബന്ധിച്ച് പണികഴിപ്പിച്ചിട്ടുള്ള ശിശു സൗഹൃദ കേന്ദ്രത്തിന്റെ ഉദ്ഘാടനം.അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ അനിൽ ജോർജ്ജ് നിർവ്വഹിച്ചു.സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്‌റ വീഡിയോ കോൺഫറൻസിലൂടെ മുഖ്യപ്രഭാഷണം നടത്തി.മൂന്നാർ ഡി വൈ എസ് പി എം രമേഷ് കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്.പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് വേണ്ടിയാണ് സ്റ്റേഷനുകളോട് ചേർന്ന് ശിശുസൗഹൃദ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്.അടിമാലി സ്റ്റേഷൻ കോമ്പൗണ്ടിൽ തന്നെയാണ് ആധുനിക രീതിയിൽ ശിശു സൗഹൃദ കേന്ദ്രം പണികഴിപ്പിച്ചിട്ടുള്ളത്.ശീതീകരിച്ച വിശ്രമ കേന്ദ്രത്തിൽ കുട്ടികളുടെ വിനോദത്തിനും വിജ്ഞാനത്തിനും പ്രയോജനപ്രദമാം വിധം വിനോദ ഉപകരണങ്ങളും ടിവിയും ഇന്റർനെറ്റും കളിപ്പാട്ടങ്ങളുമെല്ലാം ക്രമീകരിച്ചിട്ടുണ്ട്