josek

കോട്ടയം : റബർ ആക്ട് പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം കഷകരോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. കേരള കോൺഗ്രസ് (എം) നടത്തിയ റബർ ബോർഡ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്ട് ഇല്ലാതായാൽ റബർ വില, വ്യാപാരം, കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്ക് നിയന്ത്രണമോ മേൽനോട്ടമോ ഇല്ലാതെ വരും. ഗവേഷണം, സബ്‌സിഡി, സാങ്കേതിക സഹായം എന്നിവയും ഇല്ലാതാവും. ഇറക്കുമതി ചുങ്കം 80 ശതമാനമായെങ്കിലും ഉയർത്തണം. റബർ ഉത്പാദക ഉത്തേജകപദ്ധതി കുടിശിക അടിയന്തിരമായി കൊടുത്ത് തീർക്കണമെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാഴികാടൻ എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ഡോ.എൻ.ജയരാജ് എം.എൽ.എ, ജോസഫ് എം.പുതുശ്ശേരി, സ്റ്റീഫൻ ജോർജ്, പി.എം മാത്യു, സണ്ണി തെക്കേടം എന്നിവർ ധർണയിൽ പങ്കെടുത്തു.