അടിമാലി. അടിമാലി എസ്.എൻ.ഡി.പി. ഹയർ സെക്കന്ററി സ്‌കൂളിലെ ഹെമന്ത് ജിജോക്ക് ബയോളജി സയൻസിൽ 1200 ൽ 1200 മാർക്ക് ലഭിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിലും എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു.സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ ഒന്നാം വർഷവും രണ്ടാം വർഷവും മൾട്ടിമീഡിയ പ്രസന്റേഷനിൽ എ.ഗ്രഡ് ലഭിച്ചിരുന്നു. ഹയർ സെക്കന്ററി ഒന്നാം വർഷവും മുഴുവൻ മാർക്ക് ലഭിച്ചിരുന്നു. അതിനാൽ രണ്ടാം വർഷവും മുഴുവൻ മാർക്ക് ഹേമന്ത് പ്രതീക്ഷിച്ചിരുന്നു. ഇനി ഫിസിക്‌സ് മെയിൻ എടുത്ത് ഡിഗ്രിയ്ക്ക് പഠിക്കാനാണ് ഹെമന്തിന്റെ ആഗ്രഹം. തൊടുപുഴ ഡയറ്റിലെ ലക്ചറർ ജിജോ എം.തോമസ് ആണ് പിതാവ് മാതാവ് ദീപാ അൽഫോൻസാ കല്ലാർകുട്ടി സെന്റ് ജോസഫ് എൽ പി.സ്‌കൂൾ ഹെഡ്മിസ്ട്രസുമാണ്.