കുമരകം : കുമരകത്ത് കൊവിഡ് സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണവുമായി പഞ്ചായത്ത്. ചന്ത അടച്ചതിന് പിന്നാലെ ആളുകൾ കൂട്ടം കൂടുന്നതും നിരോധിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ സന്ദർശനം നിയന്ത്രിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധിയിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നതിനും നിയന്ത്രണ മേഖലകളിൽ നിന്നുള്ള കച്ചവട വാഹനങ്ങൾക്കും മറ്റ് യാത്രകൾക്കും നിയന്ത്രണമുണ്ട്.

തീരുമാനങ്ങൾ ഇങ്ങനെ

വ്യാഴാഴ്ച മുതൽ വാർഡ് തല അടിയന്തിര മോണിറ്ററിംഗ് കമ്മറ്റികൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും

പ്രായമുള്ളവരും കുട്ടികളും വീടുകളിൽ നിന്നും പുറത്തിറങ്ങാതിരിക്കുക

കുമരകം ചന്തക്കവലയിലെ മത്സ്യ മാർക്കറ്റിൽ രണ്ടാഴ്ചയ്ക്കകം സന്ദർശിച്ചിട്ടുള്ള എല്ലാവരും ആരോഗ്യ വകുപ്പുമായോ പഞ്ചായത്തുമായോ ബന്ധപ്പെടണം

കൊവിഡ് നിയന്ത്രണ പെരുമാറ്റച്ചട്ടങ്ങൾ പാലിച്ച് ജനങ്ങൾ പുറത്തിറങ്ങുക

ടെലി മെഡിസിൻ സംവിധാനം പ്രോത്സാഹിപ്പിക്കുക