കോട്ടയം : ശ്രീപത്മനാഭസ്വാമി ക്ഷേത്രാധികാരം രാജകുടുംബത്തിന് നൽകിയത് ന്യായീകരിക്കുന്നവർ ശബരിമല ക്ഷേത്രത്തിന്റെ നേരവകാശികളായ മലഅരയ വിഭാഗത്തിന്റെ ആവശ്യവും അംഗീകരിക്കണമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ, അഡ്വ.എസ്.പ്രഹ്ലാദൻ, സി.ആർ.ദിലീപ് കുമാർ, അഡ്വ.വി.ആർ.രാജു, പി.കെ.സജീവ് രാജൻ വെബ്ലി എന്നിവർ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശബരിമല പോലെ നിലയ്ക്കൽ വള്ളിയാംകാവ്, ക്ഷേത്രങ്ങളും മലഅരയ വിഭാഗത്തിന്റേതാണ്. ശബരിമലയിലും മലഅരയ സമുദായത്തിന് ഭരണാധികാരം നൽകി പ്രത്യേക സമിതി രൂപീകരിച്ചാൽ സ്വാഗതം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.