aana-ootu

വൈക്കം : തെക്കേനട ആന സ്നേഹി സംഘത്തിന്റെ നേതൃത്വത്തിൽ കർക്കടക മാസാരംഭത്തിന്റെ ഭാഗമായി ആന ഊട്ട് നടത്തി.

ഓമല്ലൂർ ഗോവിന്ദൻകുട്ടി എന്ന ഗജവീരനാണ് ആനയൂട്ടിൽ പങ്കെടുത്തത്. നിലവിളക്ക് തെളിച്ച് ആരതി ഉഴിഞ്ഞ് കളഭം ചാർത്തി ആനയെ സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിലെ പ്രസാദം,ചോറ്,കരിമ്പ്,ഈന്തപ്പഴം തുടങ്ങിയവ നൽകി.