elep

കോട്ടയം: സൂര്യകാലടി മന മഹാഗണപതി ദേവസ്ഥാനത്ത് കർക്കടക സംക്രമത്തിന്റെ ഭാഗമായി മഹാഗണപതിഹോമം, മഹാഗണപതിക്ക് വിശേഷാൽപൂജ, പ്രത്യക്ഷ ഗണപതി പൂജ എന്നിവ നടത്തി. പ്രത്യക്ഷ ഗണപതി പൂജയ്ക്ക് വേണാട്ടു മറ്റം ശ്രീകുമാർ എന്ന കൊമ്പൻ പങ്കെടുത്തു. സൂര്യകാലടി മന ധർമ്മരക്ഷാധികാരി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു.

ഗണപതിയുടെ പ്രത്യക്ഷ പ്രതിരൂപമായ ആനയെ ഗണപതി പൂജ, ഹോമത്തോടൊപ്പം പ്രത്യക്ഷ ഗണപതിയായി പൂജിക്കുന്ന ചടങ്ങ് സൂര്യകാലടി മഹാഗണപതി ദേവസ്ഥാനത്തെ മാത്രം സവിശേഷതയാണ്.