കോട്ടയം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മണിപ്പുഴ ബെൽമൗണ്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് മികച്ച വിജയം. അംബിക പി.വർമ്മ 93.22 ശതമാനം മാർക്ക് നേടി ടോപ്പറായി. ഗൗരി പ്രിയ അജി 91.8 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും, എ.കെ പാർവതി 91.4 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും, അലൻ കുര്യൻ വർഗീസ് 91 ശതമാനം മാർക്കോടെ നാലാം സ്ഥാനവും നേടി. 13 വിദ്യാർത്ഥികൾ ഡിസ്റ്റിംങ്ഷനും, 13 വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസും നേടി.