ചങ്ങനാശേരി: മുഖ്യമന്ത്രിയുടെ ഓഫീസും അന്താരാഷ്ട്ര സ്വർണക്കടത്ത് മാഫിയയുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. പ്രസിഡന്റ് പി.കെ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ബിനു പുത്തേട്, ആർ.ജി. റെജിമോൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബിജു മങ്ങാട്ടുമഠം,കർഷകസേന സെക്രട്ടറി കെ.ശിവാനന്ദൻ, ബി.ഡി.വൈ.എസ് ജില്ലാ ട്രഷറർ ഷജീത്ത്,പി.ആർ സുരേഷ് ,സുബാഷ് ളായിക്കാട്, സി.പി. ബാബു, പി.ആർ.ബാബു, സന്തോഷ് തൃക്കൊടിത്താനം എന്നിവർ പങ്കെടുത്തു.