കോട്ടയം: തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നവമാധ്യമങ്ങളിൽ കൂടി നടത്തിയ തിരുവാതിര ഞാറ്റുവേല പ്രഭാഷണ പരമ്പര അവസാനിച്ചു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട 24 വിഷയങ്ങളിൽ പരിസ്ഥിതി പ്രവർത്തനവുമായി ബന്ധപ്പെട്ടു നിൽക്കുന്ന പ്രമുഖ വ്യക്തികളായിരുന്നു പ്രഭാഷണങ്ങൾ നടത്തിയത്. ചലച്ചിത്ര നടനും കർഷകശ്രീ പുരസ്‌കാര ജേതാവും കേന്ദ്ര ഫിലിം സെൻസർ ബോർഡ് മെമ്പറുമായ കൃഷണപ്രസാദ് പ്രകൃതിയും കൃഷിയും എന്ന വിഷയത്തിൽ സമാപന പ്രഭാഷണം നടത്തി. യോഗത്തിൽ തപസ്യ ജില്ലാ വർക്കിംഗ് പ്രസിഡന്റ് എൻ.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ജി ഗോപാലകൃഷ്ണൻ ആമുഖ പ്രസംഗം നടത്തി. സംസ്‌ഥാന ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത്, സംസ്ഥാന സഹ സംഘടന സെക്രട്ടറി ശിവകുമാർ അമൃതകല, ജില്ലാ വൈസ് പ്രസിഡന്റ് കുടമാളൂർ രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി രാജു ടി പദ്മനാഭൻ, ജില്ലാ പരിസ്ഥിതി കോഡിനേറ്റർ ഡോ രാജേഷ് കടമാൻചിറ, ജില്ലാ സംഘടന സെക്രട്ടറി ബിബിരാജ് നന്ദിനി തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിനു വനമാലിക എന്ന നാടകം രചിച്ചു സംവിധാനം ചെയ്ത കെ.മണികണ്ഠദാസിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി തപസ്യ സംസ്ഥാന സെക്രട്ടറി പി.ജി ഗോപാലകൃഷ്ണനും ജില്ലാ വർക്കിംഗ് പ്രസിഡന്റ് എൻ ശ്രീനിവാസനും ചേർന്ന് ആദരിച്ചു.