കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ കീഴ്‌ശാന്തിയായ ചേർത്തല സ്വദേശിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മേൽശാന്തി ക്വാറന്റൈനിലായി. കഴിഞ്ഞ മാസം പതിനഞ്ചു മുതൽ കീഴ്‌ശാന്തി ലീവിലായിരുന്നു. ഇദ്ദേഹത്തിന്റെ പ്രതിശ്രുത വധു തമിഴ്‌നാട്ടിൽ വിദ്യാർത്ഥിയാണ്. നാട്ടിലെത്തിയ ഇവരെ സ്വന്തം ബൈക്കിലാണ് കീഴ്ശാന്തി കൊവിഡ് ടെസ്റ്റിനും മറ്റുമായി കൊണ്ടു പോയത് .

ഇതിനിടെ കഴിഞ്ഞ 28 ന് ഇദ്ദേഹം മഠത്തിലെത്തി മേൽശാന്തിയെ സന്ദർശിച്ചു. അതിനു ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് മേൽശാന്തിയോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയത്.