അടിമാലി: ജില്ലയിലെ വന്യജീവി ആക്രമണം തടയാൻ വനംവകുപ്പ് കൃത്യമായ ഇടപെടൽ നടത്തണമെന്ന് .ഡീൻ കുര്യാക്കോസ്.എം. പി പഞ്ചായത്തുതലത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള ജാഗ്രതാസമതികൾ അടിയന്തിരമായി വിളിച്ച് ചേർക്കണം.ജാഗ്രതാ സമതികൾ മുഖേന ഒരോ പ്രദേശത്തേയും വന്യജീവി ആക്രമണം ചെറുക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കണം.ഈ നിർദ്ദേശങ്ങൾ സർക്കാർ അംഗീകരിക്കണം.ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞാണ് പലപ്പോഴും പ്രതിരോധ ഉപാധികൾ വെട്ടികുറക്കുന്നത്.ഈ നടപടി അംഗീകരിക്കാൻ സാധിക്കില്ല..കാട്ടാനയുൾപ്പെടെയുള്ള വന്യജീവികളുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ഇവയുടെ എണ്ണം നിയന്ത്രിക്കാനാവശ്യമായ ശാസ്ത്രീയ നടപടികൾ ഉണ്ടാകണം.ഫണ്ടിന്റെ പേരിൽ പുതിയ പ്രൊജക്ടുകൾ നിഷേധിക്കാതിരിക്കുകയും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്താൽ മാത്രമെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാവുകയുള്ളുവെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.