കോട്ടയം: മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗത്തിൽ കാലിന്റെ ശസ്ത്രക്രിയക്കായി കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശികളായ രണ്ടു പേർക്ക് കൊവിഡ്. ഇതോടെ ആശുപത്രിയിലെ 11 ാം വാ‌‌ർഡ് അടച്ചു. കാലിന് ഒടിവുപറ്റി ഇവർ രണ്ടാഴ്‌ചയിലേറെയായി വീട്ടിൽ തന്നെയായിരുന്നു. ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇവർക്കു രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ആറുപതിലേറെ രോഗികളാണ് ഈ വാർഡിൽ ഉണ്ടായിരുന്നത്. ഗുരുതര സ്ഥിതിയിലല്ലാത്തവരെ വീട്ടിലേയ്ക്ക് അയയ്ക്കുകയും മറ്റുള്ളവരെ വേറെ വാർഡിലേയ്ക്ക് മാറ്റുകയും ചെയ്‌തു.