ഏറ്റുമാനൂർ: ഏറ്റുമാനൂർ മീൻ മാർക്കറ്റിലെ രണ്ടു തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ 48 ജീവനക്കാരോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു. ഇന്ന് വൈകിട്ട് അഞ്ചു മുതൽ ഏഴു ദിവസത്തേയ്‌ക്ക് മാർക്കറ്റ് അടയ്‌ക്കും. സ്റ്റോക്കുള്ള മീൻ വിറ്റു തീർക്കുന്നതിനാണ് സമയം അനുവദിച്ചിരിക്കിന്നത്.
ലോറിയിൽ നിന്ന് മീൻ പെട്ടി ഇറക്കുന്ന ഏറ്റുമാനൂര്‍ മംഗലം കലുങ്ക് സ്വദേശിയായ 35 കാരനും ഓണംതുരുത്ത് സ്വദേശിയായ 56 കാരനുമാണ് രോഗം . ഇരുവരെയും അകലക്കുന്നത്തെ കൊവിഡ് കെയർ സെന്ററിലേയ്‌ക്കു മാറ്റി. ഉറവിടം കണ്ടെത്തിയിട്ടില്ല. ഇരുവരുടെയും സമ്പര്‍ക്കപ്പട്ടിക പ്രസിദ്ധീകരിക്കും.