അടിമാലി: കൊവിഡ് രോഗികളുടെ എണ്ണമേറി വരുന്ന സാഹചര്യത്തിൽ അടിമാലി ഗ്രാമപഞ്ചായത്തിൽ ജനകീയസമതികളുടെ പ്രവർത്തനം ശക്തമാക്കാൻ നടപടികൾ ആരംഭിച്ചു.ഉറവിടമറിയാത്ത രോഗികളുടെ ഉൾപ്പെടെ എണ്ണമേറി വരുന്ന സാഹചര്യത്തിലാണ് ജനകീയ സമതികളുടെ പ്രവർത്തനം ശക്തമാക്കി മുമ്പോട്ട് പോകാൻ ആരോഗ്യവകുപ്പും അടിമാലി ഗ്രാമപഞ്ചായത്തും തീരുമാനിച്ചിട്ടുള്ളത്.പഞ്ചായത്തിലെ ഓരോ വാർഡുകൾ കേന്ദ്രീകരിച്ചും 50 പേരടങ്ങുന്ന സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി ജനകീയസമതികളുടെ രൂപീകരണം നടക്കുന്നത്.അതാത് പഞ്ചായത്തംഗം ചെയർമാനും ആരോഗ്യപ്രവർത്തക കൺവീനറായുമാണ് സമതിയുടെ പ്രവർത്തനം റിവേഴ്‌സ് കോറന്റയിൻ പഴുതടച്ച് നടപ്പാക്കുന്നതിലായിരിക്കും ജനകീയസമതികളുടെ പ്രവർത്തനം കൂടുതൽ പ്രയോജനപ്പെടുത്തുക.ആശ പ്രവർത്തകർ,അംഗൻവാടി ജീവനക്കാർ,മറ്റ് സന്നദ്ധപ്രവർത്തകർ തുടങ്ങിയവരെല്ലാം സമതികളുടെ ഭാഗമാകും.പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കും ജനകീയ സമതികളുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും പഞ്ചായത്തിന്റെയും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിൽ കർശന ജാഗ്രത പുലർത്തിപ്പോരുകയാണെന്നും ദേവിയാർ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ഇ ബി ദിനേശൻ പറഞ്ഞു.