കോട്ടയം : വിദേശത്ത് നിന്ന് റംസാൻ റിലീഫിന്റെ പേരിൽ പാരിതോഷികം കൈപ്പറ്റിയെന്ന് സമ്മതിച്ച മന്ത്രി കെ.ടി.ജലീൽ രാജി വയ്ക്കണമെന്നും എൻ.ഐ.എ ഇപ്പോൾ നടത്തുന്ന അന്വേഷണത്തിൽ ജലീലിനെ ഉൾപ്പെടുത്തണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. നിലവിലുള്ള നിയമത്തിന്റ ലംഘനമാണ് ജലീൽ നടത്തിയത്. ജലീലിനെതിരെ ഫെമ ലംഘനത്തിനെതിരെ കേസെടുക്കണം.ഒരു വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. റമദാനെ ഇതുമായി കൂട്ടിക്കൂഴയ്ക്കരുത്. സി.പ.എം ഓഫീസിൽ വച്ചാണ് കിറ്റ് വിതരണം ചെയ്തത്. പണം നൽകിയതിന്റെ ബിൽ ഒരു മാസം കഴിഞ്ഞാണെന്നത് ജലീൽ പറയുന്നത് ശരിയല്ല. യു.എ.ഇ കോൺസുലേറ്റ് അറ്റാഷേ നാടു വിട്ടതോടെ സ്വർണക്കടത്ത് കേസിലെ കുറ്റക്കാർ അറ്റാഷയെ ചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.