കോട്ടയം: നീരൊഴുക്കിനു തടസമായി നിൽക്കുന്ന പാലങ്ങൾ പൊളിച്ചുനീക്കുന്ന ഹരിത കേരളത്തിന്റെ ഭാഗമായ പ്രളയരഹിത കോട്ടയം പദ്ധതിയിൽ കഞ്ഞിക്കുഴി തോടിനു കുറുകെ ദേവപ്രഭാപാലം യാഥാർത്ഥ്യമാകുന്നു. മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയിൽ ബഡ്ജറ്റ് സഹായമായി അനുവദിച്ച 47 ലക്ഷം രൂപ ചിലവഴിച്ചാണ് ദേവപ്രഭാപാലം പൊളിച്ചുപണിയുന്നത്.പാലത്തിന്റെ മേൽത്തട്ട് കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയായി.മീനന്തറയാറ്റിൽ നിന്നും കൊടുരാറ്റിലേക്ക് വെള്ളമെത്തിക്കുന്ന കഞ്ഞിക്കുഴി തോട് നദീ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി നവീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ദേവപ്രഭാപാലം പൊളിച്ചത്. ഇറഞ്ഞാൽ ക്ഷേത്രത്തിന് മുൻവശത്തായി സ്ഥിതി ചെയ്യുന്ന പാലവും ഇതിന്റെ തുടർച്ചയായി പൊളിച്ചു നിർമ്മിക്കുമെന്ന് കോർഡിനേറ്റർ അഡ്വ.കെ. അനിൽകുമാർ അറിയിച്ചു.