കുറവിലങ്ങാട് : പഞ്ചായത്ത് ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഓഫീസും, സ്റ്റാഫ് നഴ്‌സിന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് കുറുപ്പന്തറ പ്രാഥമിക ആരോഗ്യ കേന്ദ്രവും താത്കാലികമായി അടച്ചു. മാഞ്ഞൂർ സൗത്ത് സ്വദേശിനിയായ സീനിയർ ക്ലർക്കിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ പനിയും ജലദോഷവും ഉണ്ടായിരുന്നു. പ്രാഥമിക സമ്പർക്ക പട്ടികയിൽ വരുന്നതിനാൽ ഇരുസ്ഥാപനങ്ങളിലെയും ജീവനക്കാരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും നിരീക്ഷണത്തിൽ പ്രവേശിച്ചു. ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിയവരും പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.