എലിക്കുളം: ഹരിത കേരള മിഷന്റെ ഭാഗമായി എലിക്കുളം പഞ്ചായത്തിന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെ നിർമ്മിച്ച പച്ചത്തുരുത്തും വഴിയോര വിശ്രമ കേന്ദ്രവും മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇളങ്ങുളം ചന്തക്കവലയിലാണ് പച്ചത്തുരുത്തും വഴിയോര വിശ്രമ കേന്ദ്രവും ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് സുമംഗലാദേവി അധ്യക്ഷയായി.ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ പി .രമേശ്,ബി.ഡി.ഒ. മധു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മാത്യൂസ് പെരുമനങ്ങാട്ട്,ഗ്രാമപഞ്ചായത്തംഗങ്ങൾ, ഹരിതകേരളം മിഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.