വൈക്കം: അക്കരപ്പാടത്ത് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ വിഷമിച്ച വിദ്യാർത്ഥികൾക്ക് സഹായവുമായി ആശ്രമം സ്‌കൂൾ ഹയർസെക്കൻഡറി വിഭാഗത്തിലെ എൻ.എസ്.എസ് യൂണിറ്റ്. വിദ്യാർത്ഥികൾക്കായുള്ള വൈ ഫൈ പഠന സംവിധാനം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മഞ്ജു എസ്. നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക പി.ആർ ബിജി, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, എസ്. ജയൻ, ശാഖാ സെക്രട്ടറി രതീഷ്, വൈസ് പ്രസിഡന്റ് സദാശിവൻ, അദ്ധ്യാപക പ്രതിനിധി രജി എസ്. നായർ, പി. ഡി. സരസൻ എന്നിവർ പങ്കെടുത്തു.