ചങ്ങനാശേരി : കൊവിഡ് കാലത്ത് നാട്ടാനകൾക്കു നൽകുന്ന റേഷൻ ഭക്ഷ്യധാന്യങ്ങൾ വാഴപ്പള്ളി മഹാദേവന് ലഭിച്ചു. വാഴപ്പള്ളി ശ്രീമഹാദേവക്ഷേത്രം കിഴക്കേനടയിൽ നടന്ന ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ ഭക്ഷ്യധാന്യക്കിറ്റ് ശ്രീ മഹാദേവ ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറി. അരി, ഗോതമ്പ്, ചെറുപയർ, പഞ്ഞപ്പുല്ല്, കരിപ്പട്ടി, മഞ്ഞൾ, ഉപ്പ്, മുതിര എന്നിവ അടങ്ങിയ പതിനാറായിരത്തോളം രൂപയുടെ ഭക്ഷ്യസാധനങ്ങളാണ് നൽകിയത്. ഇന്ന് രാവിലെ 10 ന് കർക്കടക സുഖചികിത്സ തുടങ്ങും. വെറ്റിനറി സർജൻ ജേക്കബ് മാത്യു, ട്രസ്റ്റ് പ്രസിഡന്റ് ഡോ. കെ ഉണ്ണികൃഷ്ണൻ, സെക്രട്ടറി അഡ്വ. ആർ ശിവകുമാർ, ട്രഷറർ ആർ രാജേഷ്, അഡ്വ. കെ മാധവൻപിള്ള, രാജേഷ് മറ്റപ്പള്ളി, സജീവ് എന്നിവർ പങ്കെടുത്തു.