road

കറുകച്ചാൽ: പാലൂർകുറുപ്പൻകവല റോഡിൽ പുതിയതായി നിർമ്മിച്ച പാലം നാടിന് സമർപ്പിച്ചു. പാലൂർ തോടിന് കുറുകെ 15 ലക്ഷം രൂപ മുടക്കിയാണ് പാലം നിർമിച്ചത്. പതിറ്റാണ്ടുകളായി ഒടിഞ്ഞ വൈദ്യുതി തൂണുകൊണ്ട് നിർമിച്ച താത്കാലിക പാലത്തിലൂടെയായിരുന്നു നാട്ടുകാരുടെ സഞ്ചാരം. പ്രദേശത്തെ അങ്കണവാടിയിലേക്കടക്കം കുട്ടികളുമായി ആളുകൾ സഞ്ചരിച്ചിരുന്നത് താത്കാലിക പാലത്തിലൂടെയായിരുന്നു. ഇവിടെ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം പ്രദേശവാസികൾ എം.എൽ.എയ്ക്ക് നിവേദനം നൽകി. തുടർന്നാണ് തുക അനുവദിച്ചത്. പാലത്തിന്റെ ഉദ്ഘാടനം എൻ.ജയരാജ് എം.എൽ.എ നിർവഹിച്ചു. അഖിൽ പാലൂർ അദ്ധ്യക്ഷത വഹിച്ചു. സൗമ്യ വെള്ളംപൊയ്കയിൽ, ജേക്കബ് കുരുവിള, സോമി ബോബി, ശശികുമാർ പാലൂർ, സതീഷ്‌കുമാർ, സാജൻ ചമ്പക്കര തുടങ്ങിയവർ പങ്കെടുത്തു.