വൈക്കം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി വൈക്കം നഗരത്തിൽ ഇന്നു മുതൽ അഞ്ചു ദിവസത്തേക്ക് കടകൾ പൂർണമായി അടച്ചിടാൻ വൈക്കം ടൗൺ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. പാൽ, പഴം പച്ചക്കറി, പലചരക്കുകടകൾ നിബന്ധനകൾക്കു വിധേയമായി രാവിലെ ആറു മുതൽ 11 വരെയും ഉച്ചകഴിഞ്ഞു മൂന്നു മുതൽ വൈകിട്ട് ആറു വരെയും തുറക്കും. ഉദയനാപുരം പഞ്ചായത്തിലെ ഇത്തിപ്പുഴ മുതൽ ടി.വിപുരം പഞ്ചായത്തിലെ പട്ടശ്ശേരി വരെയും ഉദയനാപുരം വല്ലകം, വൈക്കം കിഴക്കേ നട അമലഗിരി പള്ളി, തോട്ടുവക്കം വരെയുമുള്ള പ്രദേശങ്ങളിലെ കടകളാണ് അടയ്ക്കുന്നത്.