devaki-83

നെടുംകുന്നം: എസ്.എൻ.ഡി.പി യോഗം 57-ാം നമ്പർ ശാഖാ പ്രസിഡന്റും റിട്ട.പി.ഡബ്ലി.യു.ഡി ഉദ്യോഗസ്ഥനുമായ എ.എം മോഹൻദാസിന്റെ മാതാവും അരണപ്പാറ പരേതനായ എ.എം മാധവന്റെ ഭാര്യയുമായ ദേവകി (തങ്കമ്മ 83) നിര്യാതയായി. ശാഖാ വനിതാസംഘം സെക്രട്ടറിയായിരുന്നു. കങ്ങഴ മണ്ണൂപുരയിടം കുടുംബാംഗമാണ്. മറ്റുമക്കൾ: ശോഭന,പ്രസന്ന. മരുമക്കൾ: ശോഭന മോഹൻദാസ് (എക്‌സിക്യുട്ടീവ് ഓഫീസർ കേരള ബാങ്ക് കോട്ടയം), എം.ഇ സുരേന്ദ്രനാഥൻ (മംഗലശേരി നെടുംകുന്നം നോർത്ത്), പരേതനായ കെ.ഇ ശശിലാൽ (കറ്റുവെട്ടിയിൽ കറുകച്ചാൽ). സംസ്‌കാരം ഇന്ന് 1.30ന് വീട്ടുവളപ്പിൽ.