
മാടപ്പള്ളി : തെങ്ങണ സമഗ്ര വികസന പദ്ധതി പ്രദേശത്തിന്റെ വടക്കേ അതിർത്തിയിൽകൂടി കടന്നുപോകുന്ന സ്വാഭാവിക ജലമൊഴുക്ക് ചാലിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ എം. അഞ്ജനയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന താലൂക്ക് അദാലത്തിൽ തീരുമാനമായി. ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ താലൂക്ക് പ്രസിഡന്റ് തോമസ് കെ മാറാട്ടുകളം നൽകിയ പരാതിയിലാണ് നടപടി. ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ ജില്ലാ പ്രസിഡന്റ് വി.ജെ. ചാക്കോ, സെക്രട്ടറി സെബാസ്റ്റ്യൻ മൂലയിൽ, സ്‌കറിയാ കളത്തിൽ എന്നിവരും അദാലത്തിൽ സംബന്ധിച്ചു.