കോട്ടയം: വൃക്ക രോഗ ബാധിതയായി ഒരു വർഷത്തോളം ചികിത്സയിലായിരുന്ന പൊലീസ് ഡോഗ് സ്‌ക്വാഡിലെ സ്‌നിഫർ ഡോഗ് ജൂലി വിടവാങ്ങി. പാലാ സബ് ഡിവിഷനിലെ ഡോഗ് സ്ക്വാഡിന്റെ ഭാഗമായ അഞ്ചു വയസുകാരി ലാബ്രഡോർ നായയാണ് ജൂലി. 2005 ലാണ് ജില്ലാ പൊലീസ് സേനയുടെ ഭാഗമായത്. വൃക്കരോഗത്തെത്തുടർന്ന് കോടിമത വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂലിയുടെ മൃതദേഹം പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ ഡോഗ് സ്‌ക്വാഡ് ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ചു.