കടുത്തുരുത്തി : കുറുപ്പന്തറ, കടുത്തുരുത്തി മേഖലയിലെ വിവിധ സ്ഥലങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സമൂഹവ്യാപനം ഒഴിവാക്കാനുള്ള സ്വയം പ്രേരിത ജാഗ്രത പാലിച്ച് ഏതാനും ദിവസത്തേയ്ക്ക് പൊതുപരിപാടികളിലും, ചടങ്ങുകളിലും പങ്കെടുക്കുന്നത് ഒഴിവാക്കിയതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നവർ മൊബൈൽ ഫോണിലൂടെ കാര്യങ്ങൾ ധരിപ്പിക്കാവുന്നതും, ആവശ്യങ്ങൾ പരിഹരിച്ച് കൊടുക്കുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.