കരൂർ : പാലായിലും സമീപ പ്രദേശങ്ങളിലും മാസങ്ങൾക്ക് മുമ്പുണ്ടായ പ്രകൃതിക്ഷോഭത്തിൽ വീടും, കൃഷിയും നഷ്ടപ്പെട്ട ചെറുകിട കർഷകർക്ക് സർക്കാർ ധനസഹായം ഉടൻ വിതരണം ചെയ്യണമെന്ന് കേരള കോൺഗ്രസ് (എം) ജോസഫ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കരൂർ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജോസ് കുഴി കുളം അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, അഡ്വ.എബ്രാഹം തോമസ്, അഡ്വ: ജായിസ് പറമുണ്ടയിൽ, ഷൈലജ രവിന്ദ്രൻ ,ബോബി ജോസ് , ടോമി താണോലിൽ, ലിജോ ആനിത്തോട്ടം, തങ്കച്ചൻ പാലാ, കുട്ടിച്ചൻ മാധവത്ത്, ബേബി പാലിയക്കുന്നേൽ, സാബു കല്ലാച്ചേരിൽ , ജോസ് അഗസ്റ്റ്യൻ പുളിക്കൽ, ഷാജി മാവേലിൽ, മെൽബിൻ ജായിസ്, നിതിൻ സി. വടക്കൻ, തുടങ്ങിയവർ പ്രസംഗിച്ചു.