പാലാ : പാറപ്പള്ളി ഗവ. എൽ.പി.എസിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി കേരളാ സ്റ്റേറ്റ് പെൻഷണേഴ്‌സ് യൂണിയൻ പാറപ്പള്ളി യൂണിറ്റ് ടി.വി സമ്മാനിച്ചു. സെക്രട്ടറി ജോസഫ് വെട്ടിക്കൽ ടി.വി കൈമാറി. ഹെഡ്മിസ്ട്രസ് സുമ ജി. നായർ ഏറ്റുവാങ്ങി. യൂണിറ്റ് ഭാരവാഹികളായ ലൈല മുരളി, സജീവ് നിരപ്പേൽ, ബീനാ തോമസ്, സി.എൻ. രമ്യാമോൾ, ഇന്ദു പ്രകാശ്, റോസമ്മ എബ്രാഹം എന്നിവർ പ്രസംഗിച്ചു.