കോട്ടയം : സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പല പ്രതികളുടെയും വായിൽ നിന്ന് വരുന്ന തെളിവുകൾ
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിരൽചൂണ്ടുന്നതാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.സി.തോമസ് പറഞ്ഞു. ശിവശങ്കർ നേരിട്ടാണ് സ്വപ്നയ്ക്ക് സർക്കാർ ശമ്പളം പറ്റുന്ന ജോലി സംഘടിപ്പിച്ച് 'ഒരു പദവി' ഉണ്ടാക്കിക്കൊടുത്തത്. 'പി. ഡബ്ല്യു.സി' എന്ന കൺസൾട്ടൻസി കമ്പനിയെ പിൻവലിക്കുന്നു. ശിവശങ്കരനെ മാറ്റിയതുപോലെ മുഖ്യമന്ത്രിയും ഒരു 'സെൽഫ് ക്വാറന്റൈൻ' എടുത്താൽ ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.