fish-mrkt

ചങ്ങനാശേരി : തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചങ്ങനാശേരി മത്സ്യമാര്‍ക്കറ്റ് പൂര്‍ണമായും അടച്ചു. ഇവിടെ ജോലി ചെയ്യുന്ന വെട്ടിത്തുരുത്ത് സ്വദേശിക്ക് പനിയെ തുടർന്നുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.സമീപ പ്രദേശങ്ങളിലെ മാർക്കറ്റുകൾ അടച്ചതോടെ ചങ്ങനാശേരി മാർക്കറ്റിലേക്ക് ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്ന്. രോഗ വ്യാപന സാദ്ധ്യത കണക്കിലെടുത്ത് മാർക്കറ്റിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമ്പർക്ക പട്ടിക ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന.

ചങ്ങനാശേരിയിലെ 2,31,13 വാര്‍ഡുകളും, മതുമൂല, വാഴപ്പള്ളി പ്രദേശങ്ങളിലെ 5 കടകളും അടച്ചിട്ടുണ്ട്. ലോഡുമായി എത്തുന്ന വാഹനങ്ങൾ പരിശോധിക്കാൻ മാര്‍ക്കറ്റില്‍ രാവിലെ 6 മണി മുതൽ 10 മണി വരെ ചെക്ക്പോസ്റ്റ് പ്രവർത്തനമാരംഭിച്ചു.